Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiny Tom

എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്നു; അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ ടി​നി ടോം ‌‌‌

ത​നി​ക്കെ​തി​രെ അ​ൻ​സി​ബ ഹ​സ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടി​നി ടോം. ​എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ടി​നി ടോ​മി​നോ​ട് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം ചോ​ദി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്ക​വേ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ ടി​നി ടോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ഏ​റെ മ​ന​പ്ര​യാ​സ​മു​ണ്ടെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​ത്. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​വാ​നും ടി​നി ത​യാ​റാ​യി​ല്ല.

ടി​നി ടോം ​സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നും ന​ട​ന്‍റെ പ്ര​വൃ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ൻ​സി​ബ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ടി​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം.

വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ത​നി​ക്കെ​തി​രെ മ​ത​പ​ര​മാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ജി​ഹാ​ദി എ​ന്ന് മു​ദ്ര​കു​ത്താ​ൻ ശ്ര​മി​ച്ച​താ​യും അ​ൻ​സി​ബ വെ​ളി​പ്പെ​ടു​ത്തി. 

Latest News

Corehub Up